500 കോടി രൂപ മാത്രം ചെലവഴിച്ച് മകളുടെ വിവാഹം കൊണ്ടാടുന്ന ഒരു പാവം ബിജെപി മുന്‍മന്ത്രി.അതും അഴിമതി ആരോപണം നേരിട്ട് കസേര നഷ്ടമായ മന്ത്രി .കര്‍ണാടകയിലെ ബിജെപി മുന്‍ മന്ത്രിയും ഖനി മുതലാളിയുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹമാണ് ഇത്ര ‘ലളിത’മായി നടത്തുന്നത്. രാജ്യത്ത് തന്നെ ഇത്ര വലിയ ആഢംബരകല്യാണം ആണിത് .അനധികൃത ഖനന കേസിനെ തുടർന്ന് 40 മാസം ജയിലിൽ കിടക്കേണ്ടിവന്ന ബിജെപി നേതാവാണ് ഗലി ജനാര്‍ദ്ദന റെഡ്ഡി. ഇവരുടെ മകളുടെ വിവാഹമാണ് ഇപ്പോൾ കോടികൾ മുടക്കി നടത്തുന്നത്. എല്‍സിഡിയിലുള്ള ക്ഷണക്കത്ത് ഇതിനകം തന്നെ ഫെയ്സ്ബുക്കിൽ ഹിറ്റായി കഴിഞ്ഞു.
ബംഗളൂരു പാലസ് ഗ്രൌണ്ടിലാണ് പടുകൂറ്റന്‍ വിവാഹവേദിയില്‍ ആണ് വിവാഹം . ബുധനാഴ്ചയാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം. വിവാഹത്തിനു മുമ്പുള്ള ചടങ്ങുകള്‍ ഇതിനോടകം ആരംഭിച്ചു കവിഞ്ഞു.ബുധനാഴ്ച പാലസ് ഗ്രൗണ്ടിലാണ് റെഡ്ഡിയുടെ മകള്‍ ബ്രഹ്മണിയും വ്യവസായപ്രമുഖന്‍ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം. പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണ കൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി ഒരുക്കിയിട്ടുള്ളത്. ഇതിനു മാത്രം 150 കോടിയോളം ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്‍ ചിത്രം ‘ദേവദാസി’ന് സെറ്റിട്ട കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായി ആണ് വിവാദവേദി രൂപകല്‍പന ചെയ്തത്. പാലസ് ഗ്രൗണ്ടില്‍ കാമറ നിരോധം വന്നിട്ട് കുറച്ച് കാലമായി. ഹംപിയിലെ വിജയവിഠല ക്ഷേത്രം, ലോട്ടസ് മഹല്‍ എന്നിവയും പാലസ് ഗ്രൗണ്ടില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിനു മാത്രം അരലക്ഷം പേരാണ് പ്രത്യേക അതിഥികളായെത്തുക. വിഐപികള്‍ക്കായി 15 ഹെലിപാഡുകളാണ് ഒരുക്കിയിട്ടുള്ളത്.
2011 ല്‍ അനധികൃത ഖനനക്കേസില്‍ ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റിലായിരുന്നു .തിരുപ്പതി തിരുമല ക്ഷേത്രത്തിലെ എട്ടു പ്രധാന പൂജാരിമാരാണ് വിവാഹത്തിന്റെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. 36 ഏക്കര്‍ വരുന്ന വിവാഹ വേദിയില്‍ വധുവിനും വരനുമുള്ള ബംഗ്ലാവുകള്‍ ഒരുങ്ങി കഴിഞ്ഞു .കാണാം ചില വീഡിയോകള്‍ ..
https://youtu.be/0IRs3s-w3ac
https://youtu.be/YYnB6tqULkg