എണ്‍പത്തിയൊന്നാം വയസ്സില്‍ ആപ്പ്, വക്കാമിയ മുത്തശ്ശി വേറെ ലെവലാണ്!!

0

ജപ്പാനിലെ ഈ ഹൈടെക്ക് മുത്തശ്ശിയിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റ് നോക്കുന്നത്. മസാക്കോ വക്കാമിയ എന്ന മുത്തശ്ശി തന്റെ എണ്‍പത്തിയൊന്നാം വയസ്സില്‍ സ്വന്തമായി ഒരു സ്മാര്‍ട് ആപ്പ് നിര്‍മ്മിച്ചാണ് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. അറുപത്തിയൊന്നാം വയസ്സിലാണ് ടെക്ക് ലോകത്തേക്ക് വക്കാമിയ മുത്തശ്ശി എത്തുന്നത്. പിന്നീടങ്ങോട്ട് ടെക്ക് ലോകത്തിന്റെ സന്തത സഹാചാരിയായി.

. ബാങ്കിംഗ് ഉദ്യോഗസ്ഥയായ വക്കാമിയ 43വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ശേഷമാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തുടങ്ങുന്നത്. പാവകളുമായി ബന്ധപ്പെട്ട ജപ്പാനിലെ ഉത്സവമായ പിന മത്സൂരിയുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് ഫോണ്‍ ആപ്പാണ് മുത്തശ്ശി നിര്‍മ്മിച്ചത്. ഈ ഉത്സവത്തിനായി പരന്പരാഗത ശൈലിയില്‍ എങ്ങനെ പാവകളെ ഒരുക്കാം എന്നാണ് ആപ്പില്‍ വിശദീകരിക്കുന്നത്. ഹിനഡാന്‍ എന്നാണ് ആപ്പിന്റെ പേര്. ഐഒഎസ് പ്ലാറ്റ് ഫോമിലേക്കുള്ള ആപ്പാണ് ഇത്.