റോഡുകളുടെ ഹരമായി മാറാൻ ജാവ ബൈക്കുകൾ വീണ്ടും തിരിച്ചുവരുന്നു. പുണെയിലായിരുന്നു രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് ജാവ ആരംഭിച്ചത്. രണ്ടു പുതിയ ഡീലർഷിപ്പുകൾ പൂനെ നഗരത്തിൽ തുറന്നുകഴിഞ്ഞു. ആകെ 105 ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ ജാവ തുടങ്ങുന്നത്. ഇവയെല്ലാം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതില്‍ ഏഴെണ്ണം കേരളത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍. പുതു തലമുറയെ ആകർഷിക്കുംവിധം ജാവ ക്ലാസിക് രൂപഭംഗി നിലനിർത്തിയിട്ടുണ്ട്.
ആധുനിക ലിക്വിഡ് കൂൾഡ് ഫോർസ്ട്രോക്ക് എൻജിനും എബിഎസും ഡിസ്ക് ബ്രേക്കുമൊക്കെ ജാവയെ സവിശേഷമാക്കുന്നു. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്.ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ജാവ പെരാക്കിന് 1.89 ലക്ഷം രൂപയും.വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.‘ജാവ ഫോർട്ടി ടു’വിനെ അപേക്ഷിച്ച് ‘ജാവ’യ്ക്കാണ് ആവശ്യക്കാരേറെയെന്നാണുക്ലാസിക് ലജൻഡ്സ് സഹസ്ഥാപകൻ അനുപം തരേജ വിലയിരുത്തുന്നത്.