'അമ്മ' വിടവാങ്ങി

'അമ്മ' വിടവാങ്ങി
jaya

ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. വൈകിട്ട്  നില അതീവ ഗുരുതരമാകുകയും തുടർന്ന്  മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ പത്രസമ്മേളനം നടത്തി മരണ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അതേസമയം, ആശുപത്രി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അലമുറയിട്ട് കരയുകയാണ്. ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലി വൈകിട്ട് വ്യക്തമാക്കിയിരുന്നു. ചെയ്യാന്‍ സാധിക്കുന്ന ചികിത്സകള്‍ എല്ലാം നല്‍കി കഴിഞ്ഞു. അവര്‍ ഇപ്പോഴുള്ളത് ഏറ്റവും മോശമായ അവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു

Read more

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

രണ്ട് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി; അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ED കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു സ്വർണ്ണ അധ്യായം കുറിച്ചുകൊണ്ട് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തിന്റെ ആദ്

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

"ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് വരണം"; നരേന്ദ്രമോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് ആരോപിക്കുന്ന പ്രധാ