ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി' ഓഗസ്റ്റ് 15ന് .

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15 ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് തുടരുകയാണ്. മൂന്ന് ദിവസം പിന്നീടുമ്പോൾ ടീസർ ഇരുപത്തിയഞ്ച് ലക്ഷത്തോളം വ്യൂസ് നേടി. സരിഗമ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടർച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബേസിൽ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നൽകുന്ന വരും റീലീസുകളിൽ ഒന്നാണ്. വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ആശിർവാദ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ, കളറിസ്റ്റ് - ലിജു പ്രഭാഷകർ, വി എഫ് എക്സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - ബെന്നറ്റ് എം വർഗീസ്, ഡിസൈൻ - യെല്ലോടൂത്ത്

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്