ജിമിക്കി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി; വീഡിയോ

ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

ജിമിക്കി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി; വീഡിയോ
velipadinte

ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. കുസൃതിനിറഞ്ഞ വരികളുള്ള ഗാനം ആദ്യ കേള്‍വിയില്‍ തന്നെ ആര്‍ക്കും ഇഷ്ടമാകും. എന്റമ്മേടെ ജിമിക്കി കമ്മല്‍…എന്നു തുടങ്ങുന്ന പാട്ടിനെ ഒരു കുരുത്തംകെട്ട ഗാനം എന്നു പറഞ്ഞാലും തെറ്റില്ല.

ലളിതമായ വരികളും അതിലും ലളിതമായ താളവുമുള്ള പാട്ട് ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രത്തിലെ ഗാനമാണ്. അനില്‍ പനച്ചൂരാനാണ് തനി നാടന്‍ ശൈലിയിലുള്ള ഈ പാട്ടിന് വരികളെഴുതിയത്. ഈണം ഷാന്‍ റഹ്മാനും. ഗോദ എന്ന ചിത്രത്തിലും ഇതുപോലെ ഭംഗിയുള്ളൊരു തനി നാടന്‍ ഗാനം ഷാന്‍ റഹ്മാന്‍ തീര്‍ത്തിരുന്നു. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. വെറുതെ ഇരിക്കുന്ന നേരങ്ങളില്‍ കൊട്ടിപ്പാടാന്‍ തോന്നുന്ന താളമുള്ള പാട്ടിന് രണ്ടു ദിവസം കൊണ്ടു മൂന്നര ലക്ഷത്തോളം കാണികളെ നേടിയെടുക്കാനായിരുന്നു.

Read more

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

എഐ യുഗത്തിലെ കൊതുക് വേട്ട; ഹിറ്റാകാൻ പോകുന്ന യുഎസ് സ്റ്റാർട്ടപ്പിന്റെ പുത്തൻ സാങ്കേതികവിദ്യ

ന്യൂയോർക്ക്: വീട്ടുജോലികൾ ചെയ്യാൻ എഐ അസിസ്റ്റന്റുകളും തറ തുടയ്ക്കാൻ റോബോട്ടിക് ക്ലീനറുകളും കളം നിറഞ്ഞതോടെ മനുഷ്യന്റെ ജീവിതം സ്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു