എഴുതാന്‍ കഴിവുണ്ടോ ?; എന്നാല്‍ ദാ അലിബാബ വിളിക്കുന്നു; ശമ്പളം പ്രതിമാസം 50,000 രൂപ

അലിബാബ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വളരെ സുപരിചിതമായ നാമം ആണ് .ചൈനയിലെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ഇ-കൊമേഴ്‌സ് കമ്പനി ആണ് അലിബാബ.

എഴുതാന്‍ കഴിവുണ്ടോ ?; എന്നാല്‍ ദാ അലിബാബ വിളിക്കുന്നു; ശമ്പളം  പ്രതിമാസം 50,000 രൂപ
computer

അലിബാബ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വളരെ സുപരിചിതമായ നാമം ആണ് .ചൈനയിലെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ഇ-കൊമേഴ്‌സ് കമ്പനി ആണ് അലിബാബ. ആ ആലിബാബയില്‍ പ്രതിമാസം 50,000 രൂപ ലഭിക്കുന്ന ഒരു ജോലി കിട്ടിയാലോ ? പക്ഷെ ഒരു കാര്യം നിര്‍ബന്ധം എഴുതാന്‍ കഴിവ് വേണം .അതുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ അവസരം മുതലാക്കാം .

എഴുത്തിന്റെ ബിസിനസിലും കമ്പമുണ്ട് ആലിബാബയ്ക്ക് . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുസി വെബ് എന്ന അദ്ദേഹത്തിന്റെ വാര്‍ത്താ അധിഷ്ഠിത സംരംഭം. മൊബീല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായാണ് യുസിവെബ് പ്രവര്‍ത്തിക്കുന്നത്. യുസി ന്യൂസ് എന്നതാണ് പ്രധാന സംരംഭം.ഇന്ത്യയിലെ ഏറ്റവും മികച്ചതും വലുതുമായ ന്യൂസ് അധിഷ്ഠിത കണ്ടന്റ് പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ജാക് മായുടെ ലക്ഷ്യം. ഇതിന് മാത്രമായി രണ്ട് ബില്ല്യണ്‍ രൂപയാണ് ജാക് മാറ്റിവെച്ചിരിക്കുന്നത്.

എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് മികച്ച അവസരമാണ് യുസി ന്യൂസ് ഒരുക്കുന്നത്. ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് പ്രതിമാസം 50,000 രൂപ ലഭിക്കുന്ന റിവാര്‍ഡ് പദ്ധതിയാണ് യുസി ന്യൂസ് ആവിഷ്‌കരിച്ചിരിക്കുന്നത്.ബ്ലോഗുകളിലും മറ്റും സ്‌പെഷലൈസ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയും ലഭിച്ചേക്കും. യുസി ന്യൂസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എഴുത്തുകാര്‍ക്കാണ് അവസരം. റെജിസ്റ്റര്‍ ചെയ്ത 30 ദിവസം കഴിയണം, 10 ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം. എങ്കില്‍ നിങ്ങളും ഈ റിവാര്‍ഡ് പദ്ധതിക്ക് അര്‍ഹനാണ്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്