കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

Share
കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

അറ്റ്ലാന്റ: താൻ രണ്ടാമതും ഹെയർ ട്രാൻസ്പ്ലാന്റേഷൻ (മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ) ചികിത്സയ്ക്ക് വിധേയനായ വിവരം പരസ്യമായി പങ്കുവെച്ച് മുൻ ഡബ്ല്യു.ഡബ്ല്യു.ഇ (WWE) ചാമ്പ്യനും ഹോളിവുഡ് നടനുമായ ജോൺ സീന. അറ്റ്ലാന്റയിലെ 'ആൻഡേഴ്സൺ സെന്റർ ഫോർ ഹെയർ' ക്ലിനിക്കിൽ വെച്ച് തല പൂർണ്ണമായും മൊട്ടയടിച്ച ശേഷമുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

തന്റെ മുൻകാല റെസ്‌ലിംഗ് ദിനങ്ങളെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ രീതിയിലുള്ള ചികിത്സയുടെ രണ്ടാം ഘട്ടമാണിതെന്നും മികച്ച ഫലത്തിനായി ഇത്തവണ പൂർണ്ണ മനസ്സോടെയാണ് ഇതിന് ഇറങ്ങിത്തിരിച്ചതെന്നും അദ്ദേഹം കുറിച്ചു.

മുടി കൊഴിച്ചിലിനെക്കുറിച്ചുള്ള സാമൂഹികമായ നാണക്കേട് മാറ്റിവെക്കാൻ തന്റെ തുറന്നുപറച്ചിൽ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സീന വ്യക്തമാക്കി. മുൻപ് ഡബ്ല്യു.ഡബ്ല്യു.ഇ ആരാധകർ തന്റെ കഷണ്ടിയെ പരിഹസിച്ചതാണ് ചികിത്സ തേടാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ജോൺ സീനയുടെ ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഹെയർ ട്രാൻസ്പ്ലാന്‍റിനെ കുറിച്ച് പ്രമുഖർ രഹസ്യമായി വയ്ക്കുകയാണ് പതിവ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്‍റെ ഹെയർ ട്രാൻസ്പ്ലാന്‍റ് യാത്രയേക്കുറിച്ച് തുറന്നു പറഞ്ഞതിനെയാണ് ജോൺ സീനയെ നെറ്റിസൺസ് പ്രശംസിക്കുന്നത്.VC

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്