ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

Share
ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. 2011 ഓഗസ്റ്റിലാണ് സ്റ്റീവ് ജോൺസിന് പിന്നാലെ ടിം കുക്ക് സിഇഒ സ്ഥാനത്തെത്തിയത്.

സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും ടിം കുക്ക് എക്സിക്യൂട്ടിവ് ചെയർമാനായി ആപ്പിളിൽ തുടരും. ലോകമെമ്പാടുമുള്ള നയരൂപീകരണ പ്രവർത്തകരുമായുള്ള ഇടപെടലുകളിൽ ഉൾപ്പെടെ കമ്പനിയുടെ ചില പ്രധാന മേഖലകളിലും കുക്ക് തുടർന്നും ഇടപെടും. “നാളെ എൻ്റെ പദവി മാറും, പക്ഷേ ആപ്പിൾ സമൂഹത്തോടുള്ള എൻ്റെ സ്നേഹം ഒരിക്കലും മാറില്ല” എന്ന് ടിം കുക്ക് എക്സിൽ കുറിച്ചു.

മുൻപ് ആപ്പിളിൻ്റെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസാണ് ഇനി കമ്പനിയെ നയിക്കുന്നത്. 2001ൽ ആപ്പിളിലെത്തിയ ടെർണസ് മാക്, ഐപാഡ്, എയർപോഡ്സ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. മാക് കമ്പ്യൂട്ടറുകളിലെ ആപ്പിൾ സിലിക്കൺ ചിപ്പുകളിലേക്കുള്ള മാറ്റത്തിലും പ്രോ മോഡൽ നിര വികസിപ്പിക്കുന്നതിലും ടെർനസിന് പ്രധാന പങ്കുണ്ടായിരുന്നു.

ടിം കുക്കിൻ്റെ കാലയളവിൽ ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോംപോഡ്, വിഷൻ പ്രോ തുടങ്ങിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി ഉൾപ്പെടെയുള്ള സേവന മേഖല ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. 2011ൽ ഏകദേശം 350 ബില്യൺ ഡോളറായിരുന്ന കമ്പനിയുടെ വിപണി മൂല്യം ഇന്ന് 4.5 ട്രില്യൺ ഡോളറിലേറെയായി ഉയർന്നിട്ടുണ്ട്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്