മലേഷ്യയിലെ ജോഹറിന്റെ തലസ്ഥാനമാണ് ജൊഹർ ബാഹ്റു. മലിനീകരണം തൊട്ടു തീണ്ടിയിട്ടില്ലാത്ത അന്തരീക്ഷത്തിലൂടെ പച്ചപ്പ് ആസ്വദിച്ചുകൊണ്ടൊരു സൈക്കിൾ യാത്ര, ഫിഷിംഗ്, പാൻതി പക്ഷി സങ്കേതം, കോത്ത ടിൻഗി വെള്ളച്ചാട്ടം എന്നിവയാണ്ഇങ്ങോട്ടെത്തുന്ന സഞ്ചാരികളെ കാത്ത് ഈ നഗരം കാത്ത് വച്ചിരിക്കുന്നത്.
മലേഷ്യലെ മെട്രോ പൊളിറ്റൻ നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ജൊഹർ ബാഹ്റുവിന്. ക്വാലാലംപൂരിന് ശേഷം അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന സിറ്റികൂടിയാണിത്. ഗ്രാൻറ് പാലസ്,ജോഹൻ ബഹ്രു ചൈനിസ് ഹെറിറ്റേജ് മ്യൂസിയം, ജോഹർ ആർട്ട് ഗ്യാലറി, ഫിഗർ മ്യൂസിയം, ചൈനീസ് ടെന്പിൾ, 25 കിലോമീറ്ററോളം നീളത്തിലെ തീരമായ ദംഗ ബേ, ജോഹർ മൃഗശാല തുടങ്ങി സഞ്ചാരികളെ തേടി ഒരു പാട് കാഴ്ചകൾ ജോഹർ ബഹ്രുവിലുണ്ട്.
ആ കാഴ്ചകൾക്ക് പഴമയുടെ പ്രൗഢി നൽകി നിൽക്കുന്ന കെട്ടിടങ്ങളൊക്കെയും വിക്ടോറിയൻ, മോറിഷ്, മലയ വാസ്തുകല അനുസരിച്ച് നിർമ്മിച്ചവയാണ്.