ഇത് കൊട്ടാരമല്ല, സുല്‍ത്താന്റെ ട്രക്കാണ്!!

ഇത് കൊട്ടാരമല്ല, സുല്‍ത്താന്റെ ട്രക്കാണ്!!
20151710_SultanTruck

കൊട്ടാരം പോലുള്ള ട്രക്ക്, സ്വർണ്ണം പൂശിയ വിമാനം!!  മലേഷ്യയിലെ ജോഹോറിന്റെ സുൽത്താൻറെ ആഡംഭരങ്ങളിലെ ചിലതുമാത്രമാണിത്. ഇബ്രാഹിം ഇസ്മായിൽ ഇബ്നി അൽമർഹും സുൽത്താൻ ഇസ്കന്തർ അൽ ഹജ് ആഡംബരത്തിൽ എക്കാലത്തും വാർത്തയിൽ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് കൊല്ലം മുന്പാണ് ഇദ്ദേഹം ഈ ട്രക്ക് സ്വന്തമാക്കിയത്.

ഓസ്ട്രേലിയൻ കന്പനിയായ മാക്ക് ആണ് ഈ അത്യാഡംബര ട്രക്ക് നിർമ്മിച്ചത്. ഒരു പാർട്ടി ഡക്ക്, കിച്ചൺ,രണ്ട് വലിയ ടിവി സ്ക്രീനുകൾ, ഡബിൾ ബെഡ്, ഫ്രിഡ്ജ്, തുടങ്ങി ഒരു ആഡംബര വീടിന്റെ അകത്തളത്തെ ഓർമ്മിപ്പിക്കും ഈ ട്രക്കിന്റെ ഇന്റീരിയർ. ആറ് ക്യാമറാ യൂണിറ്റുകളടങ്ങിയ സിസിടിവി സിസ്റ്റവും ട്രക്കിന്റെ പ്രത്യേകതയാണ്. ഒരു ദശലക്ഷം ഡോളറാണ് ട്രക്കിന്റെ നിർമ്മാണ ചെലവ്.


സ്വർണ്ണം പൂശിയ ബോയിംഗ് വിമാനം സ്വന്തമാക്കിയതിലൂടെയാണ് സുല്‍ത്താന്‍ ഈ അടുത്ത കാലത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.  സ്വകാര്യ ആവശ്യങ്ങൾക്കായാണ് സുല്‍ത്താന്‍ സ്വര്‍ണ്ണം പൂശിയ വിമാനം സ്വന്തമാക്കിയത്.  സുൽത്താൻ സ്വന്തമാക്കിയത്. രണ്ട് വർഷം എടുത്ത് ഡിസൈൻ ചെയ്ത ഈ വിമാനത്തിന്റെ വില അറുന്നൂറ് കോടിയാണത്രേ. ഡൈനിംഗ് റൂമും ബെഡ് റൂമും ബാത്ത് റൂമുമടക്കം ഒരു ലക്ഷ്വറി വീടിന്റെ എല്ലാ ചേരുവകളും വിമാനത്തിലുണ്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു