കിം ജോഗ് നാമിന്റെ മൃതദേഹം എംബാം ചെയ്തു

0

ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് ക്വാലാലംപൂർ വിമാനത്താവളത്തിൽ കൊല്ലപ്പെട്ട ഉത്തരകൊറിയൻ ഏകാധിപതി കിം ജോഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോഗ് നാമിന്റെ മൃതശരീരം എംബാം ചെയ്തു. നാമിൻറെ കൊലപാതകത്തോടെ ഉത്തര കൊറിയയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ആകെ ഉലഞ്ഞിരിക്കുകയാണ്. പരസ്പരം അംബാസിഡർമാരെ പിൻവലിക്കുകയും ഇരു രാജ്യങ്ങളിലും ഉള്ള പൗരന്മാരെ നാട്ടിലേക്ക് വിടുന്നതും തടഞ്ഞിരുന്നു.

നാമിന്റെ മൃതദേഹം ഏറ്റ് വാങ്ങാൻ ഉത്തര കൊറിയ തയ്യാറായെങ്കിലും ഡിഎൻഎ പരിശോധന എന്ന മലേഷ്യയുടെ നിർദേശത്തോട് ഉത്തര കൊറിയ സഹകരിച്ചിരുന്നില്ല. മൃതദേഹത്തിൻറെ കാര്യത്തിൽ ഇത്ര കാലതാമസം നേരിട്ടതിൻറെ അടിസ്ഥാനത്തിൽ മൃതദേഹം കേടാകാതെ ഇരിക്കാനാണ് എംബാം ചെയ്തതെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി അഹമ്മദ് സഹിദ് ഹമീദി വ്യക്തമാക്കി. നാമിൻറെ പാസ്പോർട്ടിലെ പേരായ കിം ചോൾ എന്നാണ് മലേഷ്യ സൂചിപ്പിച്ചത്. എന്നാൽ ഇത് രണ്ടും ഒരാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.