ചിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്‌സിയിലും ആരംഭിച്ച ഷോറൂമുകൾ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ചിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോണ്‍ അവന്യുവില്‍ ഫെബ്രുവരി നാലിനു 11 മണിക്ക് യൂ .എസ്.കോൺഗ്രെസ്സ്മാൻ രാജ കൃഷ്ണമൂർത്തിയും സീറോ മലബാർ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തും ചേർന്ന് ഉദ്‌ഘാടന കർമം നിർവഹിച്ചു.
രാജ കൃഷ്ണമൂർത്തി, ബിഷപ്പ് അങ്ങാടിയത്ത്, ബെന്നി വാച്ചാച്ചിറ, ഫ്രാൻസി വർഗീസ്, ചേംബർ ഭാരവാഹികൾ, അനിയൻ ജോർജ് എന്നിവർ നിലവിളക്കു കൊളുത്തി ഷോറൂമിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു. തന്റെ മുഖ്യ പ്രസംഗത്തിൽ രാജ കൃഷ്ണമൂർത്തി ജോയ് ആലുക്കാസിന്റെ ഷോറൂമിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്നതിലുള്ള സന്തോഷം അറിയിക്കുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ എല്ലാ സംരംഭങ്ങൾക്കും ആശംസകൾ അർപ്പിച്ച് ബിഷപ്പ് അങ്ങാടിയത്ത് സംസാരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുത്തു. മുഖ്യാതിഥികളായ യൂ .എസ്.കോൺഗ്രെസ്സ്മാൻ രാജ കൃഷ്ണമൂർത്തി, സീറോ മലബാർ സഭാ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് കൂടാതെ ജോയ് ആലുക്കാസിന്റെ യൂ.എസ്.ഓപ്പറേഷൻസ് മാനേജർ ഫ്രാൻസി വർഗീസ് , യൂ.എസ്.കോർഡിനേറ്റർ അനിയൻ ജോർജ്, ഫോമാ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ചിക്കാഗോ ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികൾ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധി, ഇന്ത്യൻ നാഷണൽ ഓവർസീസ് നേതാവ് ഗ്ലാഡ്‌സൺ വർഗീസ്, പ്രവാസി ചാനൽ യുണൈറ്റഡ് മീഡിയ മാനേജിങ് പാർട്ണർ ഗ്യാസ് ഡിപ്പോ ചെയർമാൻ ജോയ് നെടിയകാലായിൽ, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ പീറ്റർ കുളങ്ങര, ഇന്ത്യൻ നാഷണൽ ഓവർസീസ് നേതാവ് പോൾ പറമ്പി, ഡോക്ടർ സാൽബി പോൾ, ഫോമാ നാഷണൽ കൺവെൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളം, പ്രവാസി ചാനലിന്റെ ജോസ് മണക്കാട്ട്, എസ് .ഏം.സി.സി.പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാരൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ബീന വള്ളിക്കളം, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, മുൻ ഫൊക്കാന നേതാവ് ജോയി ചെമ്മാച്ചേൽ, ബിജി എടാട്ട്, ബിജി സി മാണി, പോൾസൺ കുളങ്ങര, മാധ്യമ പ്രവർത്തകർ ജോയിച്ചൻ പുതുക്കുളം, പി.പി.ചെറിയാൻ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചിക്കാഗോ ഷോറൂമിലെ ആദ്യ വില്പന കോൺഗ്രെസ്സ്മാൻ രാജ കൃഷ്ണമൂർത്തി സണ്ണി വള്ളിക്കളം, ഗ്ലാഡ്‌സൺ വർഗീസ് എന്നീ കുടുംബങ്ങൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. അനിയൻ ജോർജ് എം.സി ആയിരുന്ന ചടങ്ങിൽ ഫ്രാൻസി വർഗീസ് നന്ദി പ്രകാശനം നിർവഹിച്ചു.
പുതിയ മാര്‍ക്കറ്റുകളില്‍ സജീവമാകാനുള്ള കമ്പനിയുടെനയത്തിറ്റ്‌നെ ഭാഗമായാണു അമേരിക്കയില്‍ ഷോറൂമുകള്‍ തുറക്കുന്നത്. കമ്പനി സജീവമായ11 രാജ്യങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു. ലോകോത്തര ഗുണ നിലവാരവും കലാമേന്മയുമൂള്ള ജൂവലറി സമീപത്തുനിന്നു തന്നെ വാങ്ങാമെന്നതിനാല്‍ ന്യു ജെഴ്‌സിയിലെയും ഹൂസ്റ്റണിലെയും ഉപഭോക്താക്കൾ ഏറെ സന്തുഷ്ടരാണെന്നു ജോയ് ആലൂക്കസ് സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഗുണ മേന്മയും വീശ്വാസ്യതയും കാത്തു സൂക്ഷിക്കുന്ന ജോയ് ആലൂക്കാസിന്റെ ബ്രാന്‍ഡ് നെയിം ഇവിടെയും വിജയ പതാക പാറിക്കുന്നു.
ജോയ് ആലൂക്കാസ് ഗ്രൂപ്പ് സ്ഥാപിതമയപ്പോള്‍ മുതല്‍ അമേരിക്കന്‍ മാര്‍ക്കറ്റ് തങ്ങള്‍ ലക്ഷ്യമിടുന്നതാണെന്നു, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലൂക്കാസ് പറഞ്ഞു.”തൂടര്‍ച്ചയായ് മൂന്ന് ഷോറൂമുകള്‍ അമേരിക്കയില്‍ തുടങ്ങുന്നത് മികച്ച ജൂവലറി ഷോപ്പിംഗ് അനുഭവം ജനങ്ങള്‍ക്കു ലഭ്യമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ്. പ്രമുഖ നഗരമായ ചിക്കാഗോ വൈവിധ്യ സംസ്‌കാരത്തിന്റെ കേന്ദ്രവുമാണ്. ഏറ്റവും മികച്ച ജൂവലറി വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നു വന്ന കസ്റ്റമേഴ്‌സിനായി ഞങ്ങള്‍ അവതരിപ്പിക്കുകയാണ്,” അദ്ധേഹം പറഞ്ഞു.
ഒരു ദശലക്ഷത്തോളം മോഡലുകള്‍ ചിക്കാഗോ ഷോറുമില്‍ നിന്നു ലഭ്യമാകും. പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്‌കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക. ജോയ് ആലൂക്കാസിന്റെ തനതു ബ്രാന്‍ഡുകളും ഇതില്പെടുന്നു. വേദാ ടെമ്പിള്‍ ജൂവലറി, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ പൊല്‍കി ഡയമണ്ട്‌സ്, മസാകി പേള്‍സ്, സെനിന ടര്‍ക്കിഷ് ജൂവലറി, ലിറ്റില്‍ ജോയ് കിഡ്‌സ് ജൂവലറി, അപൂര്‍വ ആന്റിക് കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ ജൂവലറി തുടങ്ങിയവ ഇവയില്പെടും. ഇതിനു പുറമെ സ്വര്‍ണം, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം, പേള്‍ എന്നിവയിലുള്ള ജൂവലറിയും ലഭമാണ്.
വിവിധ ബിസിനസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ് മള്‍ട്ടി-ബില്യന്‍ ഡോളര്‍ സ്ഥാപനമാണ്. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, ബഹരൈന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, സിങ്കപ്പോര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ആലൂക്കസ് സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജൂവലറിക്കു പുറമെ, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്‍ഡ് സില്‍ക്‌സ്, ലക്ഷറി എയര്‍ ചാര്‍ട്ടര്‍, മാളുകള്‍, റിയല്‍ട്ടി എന്നിവ ഇവയില്പെടും. 8000-ല്‍ പരം പേര്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.