പ്രളയ ദുരിതാശ്വാസം: 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും 15 കോടിയുടെ വന്‍ പദ്ധതിയുമായി ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രളയ ദുരന്തം മറക്കാന്‍ 250 'സന്തോഷ വീടുകള്‍' ( Joy Homes ) പദ്ധതി

പ്രളയ ദുരിതാശ്വാസം: 250 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും 15 കോടിയുടെ വന്‍ പദ്ധതിയുമായി ജോയ്ആലുക്കാസ് ഗ്രൂപ്പ് പ്രളയ ദുരന്തം മറക്കാന്‍ 250 'സന്തോഷ വീടുകള്‍' ( Joy Homes ) പദ്ധതി
joyalukkas1

600 ചതുരശ്ര അടി വലുപ്പത്തില്‍ 2 കിടപ്പു മുറികളും ഡൈനിങ് -ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗ'ട്ടും ഉള്ള കോണ്‍ക്രീറ്റ് വീടുകളാണ് നിര്‍മ്മിച്ച് നല്‍കുക. കേരളത്തിലെ ഏറ്റവും പ്രളയ ബാധിതമായ സ്ഥലങ്ങളില്‍ പരിസ്ഥിതിക്ക് ഇണങ്ങുതും അതാതു പ്ലോട്ടുകള്‍ക്ക് അനുയോജ്യമായതുമായ വീടുകളാണ് വിദഗ്ധരായ ആര്‍കിടെക്ടുകളെ കൊണ്ട് രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച് നല്‍കുകയെന്ന്‍ ചെയര്‍മാന്‍ ശ്രീ. ജോയ് ആലുക്കാസ് പറഞ്ഞു. റീബില്‍ഡിങ് കേരള എന്ന സര്‍ക്കാര്‍ പദ്ധതിക്കും പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്കും കരുത്തേകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പൂര്‍ണ്ണമായും വീട് നഷ്ടപ്പെ'വര്‍ക്ക് ജോയ്ആലുക്കാസ് ഗ്രൂപ്പിന്‍റെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാവുതാണ്. ഈ അപേക്ഷകള്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നിയോഗിച്ച കമ്മിറ്റി പഠിച്ചതിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അര്‍ഹരെ കണ്ടെത്തി നിര്‍മാണാനുമതി ലഭിച്ചയുടന്‍ വീടുകളുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി ഉടന്‍ പൂര്‍ത്തീകരിച്ചു കൈമാറാനാണ് ലക്ഷ്യമിടുത്.

അതിജീവനത്തിന്‍റെ വൈഷമ്യങ്ങള്‍ നിറഞ്ഞ ആ നാളുകളില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പ്രളയ മേഖലകളില്‍ ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, മരുന്നും മറ്റുമായി, ഒറ്റപ്പെട്ട വീടുകളിലും അഭയ കേന്ദ്രങ്ങളിലും അശരണരായി കഴിഞ്ഞവര്‍ക്ക് ആശ്വാസമേകിയിരുന്നു.

സാമൂഹ്യക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കിവരുന്നു. സന്നദ്ധ രക്തദാന രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും, ആരോഗ്യ പരിപാലന രംഗത്തും തുടങ്ങി നിരവധി മേഖലകളിലെ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍റെ സേവനങ്ങള്‍ അഭിമാനാര്‍ഹമാണ്.

വിശദവിവരങ്ങള്‍ക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍റെ തൃശ്ശൂര്‍ ഓഫീസുമായി ബന്ധെപ്പടുക : 0487 2329222

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു