ജൂഡ് ആന്റണി ചിത്രം '2018' ഓസ്‌കാറിലേയ്‌ക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു

ജൂഡ് ആന്റണി ചിത്രം '2018' ഓസ്‌കാറിലേയ്‌ക്ക്; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു
2018.1.2372130

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തത്രയും ദുരിതങ്ങൾ സമ്മാനിച്ച് കടന്നുപോയ വർഷമാണ് 2018. കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു അത്. ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് '2018 എവരിവൺ ഈസ് ഹീറോ'. ഈ ചിത്രം ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഗിരീഷ് കാസറവള്ളി നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.

2018ൽ കേരളം അനുഭവിച്ച ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മഹാപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് ചിത്രത്തിൽ വ്യക്തമാണ്. മലയാളികളുടെ ഒത്തൊരുമയുടെയും മനോധൈര്യത്തിന്റെയും കഥ കൂടിയാണ് '2018'ൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്‌ൻ, ലാൽ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ജോയ്‌ മാത്യു, ജിബിൻ, ജയകൃഷ്ണൻ, ഇന്ദ്രൻസ്, ഷെബിൻ ബക്കർ, സുധീഷ്, സിദ്ദിഖ്, തന്‌വി റാം, വിനീത കോശി, ഗൗതമി നായർ, ശിവദ, അപർണ ബാലമുരളി തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അഭിനയിച്ചിരുന്നു. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. അഖിൽ ജോർജ്ജായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.

മോഹൻലാൽ ചിത്രമായ 'ഗുരു'വാണ് ഓസ്‌കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. 2020ൽ ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടിനും ഓസ്‌കാർ എൻട്രി ലഭിച്ചിരുന്നു.

Read more

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

ദിയ പുളിക്കക്കണ്ടം പാല നഗരസഭ അധ്യക്ഷ; രാജ്യത്തെ പ്രായംകുറഞ്ഞ ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭയുടെ ഇരുപത്തിരണ്ടാമത് അധ്യക്ഷയായി ഇരുപത്തിയൊന്ന് കാരി ദിയ പുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയി

ഫൈറ്റർ ജെറ്റുകൾ കൂടുതൽ നൽകാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട്

ഫൈറ്റർ ജെറ്റുകൾ കൂടുതൽ നൽകാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട്

ന്യൂ ഡൽഹി: പാകിസ്താന് ചൈന കൂടുതൽ നാലാം തലമുറ ഫൈറ്റർ ജെറ്റുകൾ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട്. പതിനാറ് J-10C ഫൈറ്