'ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്'; കെ മുരളീധരൻ

'ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്'; കെ മുരളീധരൻ
K-Muraleedharan-against-Pinarayi-vijayan-government

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന്  കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്‍റെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ  ജയിലിൽ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരൻ പരിഹസിച്ചു. ഹരിശ്ചന്ദ്രന്‍റെ  പെങ്ങളാണെന്നാണ്  വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ എന്നും മുരളീധരൻ പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ല.  ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരു