എനിക്ക് പേടിയാകുന്നു... ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; രാഷ്ട്ര പിതാവിന് നേരെയുള്ള വെടിയുതിർക്കലിൽ ഞെട്ടി തരിച്ച്: കെ ആർ മീര

എനിക്ക് പേടിയാകുന്നു... ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; രാഷ്ട്ര പിതാവിന് നേരെയുള്ള വെടിയുതിർക്കലിൽ ഞെട്ടി തരിച്ച്: കെ ആർ  മീര
Desktop4

മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം തെല്ലൊന്നുമല്ല  രാജ്യത്തെ നടുക്കിയത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിക്കുകയും, ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമാവുകയും ചെയ്തു.

https://www.facebook.com/K.R.MeeraVayanavedhi/posts/2175408532503002


സംഭവതെ കുറിച്ച പ്രശസ്ത സാഹിത്യകാരി കെ ആർ മീര പ്രതികരിച്ചത് ഇങ്ങനെയാണ് 'എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് , ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് , ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; എനിക്കു പേടിയാകുന്നു എന്ന വിറങ്ങലിച്ച വാക്കുകളാണ് കെ ആര്‍ മീര തന്‍റെ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും പൊറുക്കരുതേ.. എന്ന്  സംഭവത്തിൽ പ്രതിഷേധമറിയിച്ച് സച്ചിദാനന്ദനും,മറ്റു പ്രമുഖരും ഫെയ്‌സ്ബുക്കില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു