കാലയുടെ കാലന്‍ 'തമിഴ് റോക്കേഴ്‌സ്'; റിലീസിനു പിന്നാലെ ‘കാല’ ഇന്റർനെറ്റിൽ

രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. റിലീസിനു പിന്നാലെ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

കാലയുടെ കാലന്‍ 'തമിഴ് റോക്കേഴ്‌സ്'; റിലീസിനു പിന്നാലെ ‘കാല’ ഇന്റർനെറ്റിൽ
kala

രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ. റിലീസിനു പിന്നാലെ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് െഎ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. അമേരിക്കയിലാണ് ആദ്യം കാല റിലീസ് ചെയ്തത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്.

നേരത്തെ മറ്റ് താരങ്ങളുടെ സിനിമകളെല്ലാം ഇത്തരത്തില്‍ റിലീസിന് പിന്നാലെ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു. കാലയ്ക്ക് ഭീഷണി ഉയര്‍ത്തി തമിള്‍ റോക്കേഴ്‌സ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ഇപ്പോള്‍ സിനിമയ്ക്ക് ലഭിച്ചത്. പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്.

കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്റെ റിലീസിങ് അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ചിത്രത്തിന്റെ റിലീസിങ് തടയനാകില്ലെന്ന് സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. രജനീകാന്ത് മാപ്പു പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് സർക്കാരും പറയുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്. ആരാധകർ രജനിയുടെ പുതിയ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് നേരത്തെ ആശങ്ക ഉയർന്നിരുന്നു. എന്നാൽ രജനീകാന്തിന്റെ കരിയറിലെ എറ്റവും നല്ല കഥാപാത്രമാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തത്. സിനിമ റിലീസാകുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ആദ്യ റിവ്യൂവും പുറത്തുവന്നിരുന്നു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ