ഓരോ ഭാഷയ്ക്കും ഓരോ ഭംഗി ഉണ്ടെന്നു പറയുന്നത് എത്ര ശരിയാണെന്ന് കഴിഞ്ഞ ദിവസം മനസിലായി എന്നാണ് മലയാളി പ്രേക്ഷകര്‍ പറയുന്നത് .ഇതെല്ലം പറയാന്‍ കാരണം രജനികാന്ത് ചിത്രം കബാലിയുടെ മൊഴിമാറ്റം ആണ് .
തമിഴ്, തെലുങ്ക് സിനിമകളുടെ മലയാള മൊഴിമാറ്റ പതിപ്പ് ചാനലുകളിലെത്തുമ്പോള്‍ വലിയ തമാശയായി മാറാറുണ്ട്. പാട്ടുകളും സംഭാഷണങ്ങളും മൊഴിമാറ്റുമ്പോള്‍ സംഭവിക്കുന്ന ഭാഷാന്തരവും ചില പദപ്രയോഗങ്ങള്‍ക്ക് പകരമെത്തുന്ന വാക്കുകളുമൊക്കെയാണ് ചിരിക്കു വകയാകാറുള്ളത്.മലേഷ്യയില്‍ അധോലോക നായകനായ കബാലീശ്വരന്റെ കഥ പറഞ്ഞ രജനീകാന്ത് ചിത്രം ഞായറാഴ്ച ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ 100 ദിവസം പിന്നിട്ട സിനിമയുടെ ആദ്യ മിനിസ്‌ക്രീന്‍ പ്രദര്‍ശനമായിരുന്നു ഇത്.മലയാളത്തില്‍ മൊഴിമാറ്റിയാണ് ചിത്രം എത്തിയത് .
രജനീകാന്തിന്റെ പഞ്ച് ഡയലോഗായ മഗിഴ്ചിയെ മനോഹരം എന്ന് പരിഭാഷപ്പെടുത്തിയും മലേഷ്യയിലെ ക്വട്ടേഷന്‍ ടീമംഗങ്ങള്‍ക്ക് ഫോര്‍ട്ട് കൊച്ചി വാമൊഴി നല്‍കിയുമുള്ള ഡബ്ബിംഗ് പതിപ്പ് ഏതായാലും സോഷ്യല്‍ മീഡിയയില്‍ ട്രോളിന്ഇരയായിരിക്കുകയാണ്.