കല സിംഗപ്പൂര്‍ ഓണം ആഘോഷിച്ചു

കല സിംഗപ്പൂര്‍ ഓണം ആഘോഷിച്ചു
kalaonam

കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (കല) സിംഗപ്പൂരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷനില്‍ സെപ്റ്റംബര്‍ 25 നാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

കല പ്രസിഡന്‍റ് ഷാജി ഫിലിപ്പിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ്‌ കുമാര്‍ ഓണാഘോഷം ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും, തിരുവാതിരക്കളി, സിംഗപ്പൂര്‍ കൈരളി കലാനിലയം അവതരിപ്പിച്ച നാടന്‍ പാട്ടുകളും, ഗൃഹാതുരത്വം ഉണര്‍ത്തി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും, കായികമത്സരങ്ങളും, വടം വലി മത്സരവും, വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങളുടെ ഭാഗമായ് ഒരുക്കിയിരുന്നു. എല്ലാ പ്രൌഡിയോടും കൂടിയ മഹാബലിയും ഓണാഘോഷത്തിന് മാറ്റേകി..

ഫോട്ടോസ്: വിനയന്‍

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു