“കല” സിംഗപ്പൂരിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം 2017 സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച നടത്തപ്പെടുന്നു. എല്ലാ വര്ഷങ്ങളിലെയും പോലെ ഈ വര്‍ഷവും കല സിങ്കപ്പൂര്‍ ഇവിടെയുള്ള കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കാനുള്ള അവസരം ഒരുക്കുന്നു.
കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും, പന്തളം കോളേജിലെ ഗണിതവിഭാഗം മുന്‍തലവനും, പടയണി വൈജ്ഞാനികന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ശ്രീ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് ഇക്കുറി കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് കല സിംഗപ്പൂരുമായി ബന്ധപെട്ടു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.