കലാ വിഷു നൈറ്റ് 2017 മേയ് 6-ന്

കലാ വിഷു നൈറ്റ് 2017 മേയ് 6-ന്
kala-vishu

കല സിംഗപ്പൂരിന്‍റെ ആറാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള മെഗാ സംഗീത നിശയായ് കല വിഷു നൈറ്റ് 2017 മെയ്‌ 6 ന്. പ്രശസ്ത പിന്നണി ഗായകനും, നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആണ് സംഗീത നിശ നയിക്കുന്നത്.

സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതയായ പ്രശസ്ത ഗായിക ശ്രീമതി ലതിക ടീച്ചര്‍, പിന്നണി ഗായിക സിതാര, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ്, രേശ്മ, എന്നിവര്‍ ഈ സംഗീത നൃത്ത രാവിനു മാറ്റ് കൂട്ടും.. ഒപ്പം കേരളത്തിലെ ഏറ്റവും മികച്ച ഓര്‍ക്കസ്ട്രകളിലൊന്നായ സ്റ്റാര്‍ മ്യുസിക് ബാന്‍റും, സണ്‍ മ്യുസിക്, സീ ടിവി, മുതലായ ചാനലുകളിലൂടെ ഏവര്‍ക്കും പരിചിതമായ പ്രശസ്ത വിജെ, ദിയ മേനോന്‍ ആണ് അവതാരകയായി എത്തുന്നത്.

സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്ന ലഘു നാടകവും, സിംഗപ്പൂരിലെ യുവ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ക്ലാസ്സിക്കല്‍-സിനിമാറ്റിക് നൃത്തങ്ങളും, ഈ രാവിനു മിഴിവേകും. മേയ് 6 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കല്ലാങ്ങ് തിയേറ്ററില്‍ വെച്ചാണ് "കലാ വിഷു നൈറ്റ് 2017" അരങ്ങേറുന്നത്.

ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടേണ്ട നമ്പരുകള്‍:

Sreekanth: 81563195, Shaji: 91889617, Santhosh: 92366745, Philip : 97834921

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം