കളങ്കാവൽ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

Share
കളങ്കാവൽ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. നവാഗത സംവിധായകനൊപ്പം വിനായകനെ നായകനാക്കി മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രതിനായകനായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. പോസിറ്റീവ് അഭിപ്രായങ്ങളോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ജനുവരി മാസത്തില്‍ എത്തും എന്നതാണ് അറിയിപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിർമാതാക്കള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 36.2 കോടി രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6.85 കോടി രൂപയുമാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 4.371 മില‍്യൺ ഡോളർ അതായത് 39.55 കോടി ചിത്രത്തിന് നേടാൻ സാധിച്ചു. ആഗോള ബോക്സ് ഓഫിസിൽ 20 ദിവസം കൊണ്ട് 82.60 കോടിയാണ് ചിത്രം നേടിയത്.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്

രുക്മിണി വസന്തിനും സായ് പല്ലവിക്കും പകരം രശ്മിക; എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്

രുക്മിണി വസന്തിനും സായ് പല്ലവിക്കും പകരം രശ്മിക; എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്

ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ്- കീർത്തി സുരേഷ് ചിത്രം 'ദൊറോത്തി'യിലെ മുത്തുമണി മ്യൂസിക് വീഡിയോ പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി'യിലെ രണ്ടാം ഗാനം 'മുത്തുമണി' പുറത്ത്. ഇളയരാജ ഈണമിട്