വില്ലൊടിച്ച് വരൻ: ഇതാരാ കലിയുഗത്തിലെ രാമനോ?; വീഡിയോ വൈറൽ

Share

വിവാഹത്തിൽ വ്യത്യസ്തത വരുത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാമായണത്തിൽ രാമന്റെ സ്വയംവരം എങ്ങനെയായിരുന്നോ അതിന് സമാനമായരീതിയിലൊരു കല്യാണം.

ബിഹാറിലെ സരണിലുള്ള ഒരു കുടുംബത്തിലാണ് വ്യത്യസ്തരീതിയിലുള്ള ഈ കല്യാണം നടന്നത്. വേദിയിലെത്തിയ വരൻ പ്രാർഥനയ്ക്ക് ശേഷം അവിടെ വച്ചിരുന്ന വില്ലെടുത്ത് രണ്ടായി മുറിച്ചു. അവിടെക്കൂടി നിന്നവരെല്ലാം കയ്യടികളോടെ വരനെ അനുമോദിച്ചു. ശേഷം വധുവെത്തി വരനെ മാലയണിയിച്ചു. ഈ വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

ഇതാരാ കലിയുഗത്തിലെ രാമനോ? കലിയുഗത്തിലെ സ്വയംവരമോ തുടങ്ങി നീളുന്നു കമന്റുകൾ. എന്നാൽ വിവാഹത്തിനെത്തിയവർ ആരും തന്നെ സാമൂഹിക അകലം പാലിച്ചിട്ടില്ലെന്നും മാസ്ക് ധരിച്ചിട്ടില്ലെന്നും കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വിവാഹം നടത്തിയതെന്നും വിമർശനം ഉയരുന്നുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ