ഷൂട്ടിംഗിനിടെ നടി കങ്കണയ്ക്ക് ഗുരുതര പരിക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗുരുതര പരിക്ക്. നെറ്റിയില്‍ പരിക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഷൂട്ടിംഗിനിടെ നടി കങ്കണയ്ക്ക് ഗുരുതര പരിക്ക്
kangana

ഷൂട്ടിംഗിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗുരുതര പരിക്ക്. നെറ്റിയില്‍ പരിക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണി കര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിംഗ് വാളുപയോഗിച്ചുള്ള സംഘടനം ചിത്രീകരിക്കുന്നതിനിടെ വാള്‍ കങ്കണയുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് ക്രമാതീതമായി രക്തം വാര്‍ന്നൊലിക്കുകയും ചെയ്തു. ഉടന്‍ തന്നെ താരത്തെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നെറ്റിയില്‍ പതിനഞ്ച് തുന്നലുകളുണ്ട്.

uploads/news/2017/07/129253/kangna1.jpg

ഒരു പാട് തവണ റിഹേഴ്‌സല്‍ ചെയ്ത ശേഷമായിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്. സഹതാരം നിഹാറുമായിട്ടുള്ള വാള്‍പ്പയറ്റായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനിടയിലാണ് നിഹാറിന്റെ വാള്‍ കങ്കണയുടെ നെറ്റിയിലടിച്ചത്. മുറിവ് ഭേദമായാലും പാട് നെറ്റിയിലുണ്ടാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഝാന്‍സി റാണി ഒരു യോദ്ധാവാണെന്നും ആ മുറിപ്പാട് താനൊരു അഭിമാനമായി കാണുമെന്നും കങ്കണ പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു