ന്യൂഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിൽ സംഘടഷം തുടരുന്ന ഈ വേളയിൽ തോക്ക് പിടിച്ചു വാങ്ങി പാകിസ്ഥാനെതിരെ വെടിവെയ്ക്കാൻ തോന്നുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗത് ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ കഴിഞ്ഞ ദിവസം പരാമർശിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട ന്യൂസ് പുറത്ത് വന്നപ്പോൾ പാക്കിസ്ഥാനെ തകർക്കണമെന്ന കങ്കണയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ബോളിവുഡിലെ സഹപ്രവർത്തകരെ രാജ്യദ്രോഹികൾ എന്ന് കങ്കണ അഭിസംബോധന ചെയ്യുകയും ചെയ്തു.
പുൽവാമ ആക്രമണം പോലുള്ള സംഭവങ്ങൾ നടന്നുകഴിയുമ്പോൾ എല്ലാവർക്കും തോന്നുന്ന അതേവികാരം തന്നെയാണ് താനും പ്രകടിപ്പിച്ചതെന്ന് കങ്കണ പറഞ്ഞു. അതിർത്തിയിലേക്ക് പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി ആവശ്യമായത് ചെയ്യണമെന്നും, ഇത്തരം സന്ദർഭങ്ങളിൽ രണ്ടുവട്ടം ആലോചിക്കേണ്ട ആവശ്യമില്ലെന്നും മനസ് പറയുംപോലെ ചെയ്യണമെന്നും നടി പ്രതികരിച്ചു.