കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; 2കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ  സ്വർണക്കടത്ത്; 2കിലോ സ്വർണ്ണം പിടികൂടി
gold-759

കണ്ണൂർ : ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വർണക്കടത്ത് പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണമാണ്  ഡി ആർ ഐ അധികൃതർ‌‌ പിടികൂടിയത്. അബുദാബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് ഒമ്പത് മണിയോടു കൂടിയാണ് ഇയാളെ പിടികൂടിയത്. ഈ മാസം ഒമ്പതിനാ‍യിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭവും ചേർന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു