കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സര്‍വീസിന് തുടക്കം

Share

ജിദ്ദ: കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്.

172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസ് സാധ്യമാകുന്നത്.

അതേസമയം ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.

Read more

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

ലോകകപ്പിലെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്ന് ഗോൾ നേട്ടം. അപൂർവ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് പടയോട്ടം പ്രീക്വാർട്ടറിലേക്ക് . റൌണ്ട്

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽ ഹി: വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് പതി

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതി

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു