ടസ്കനിയിലെ സൂര്യന്റെ ചുംബനമേറ്റതാണെന്നു കരീന; നിരാശരായി ആരാധകർ

ടസ്കനിയിലെ സൂര്യന്റെ ചുംബനമേറ്റതാണെന്നു കരീന; നിരാശരായി ആരാധകർ
kareena_0

സിനിമാ ലോകത്തുള്ളവരുടെ പ്രത്യേകിച്ച് നടിമാരുടെ  ഫോട്ടോകൾ  സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്.  അതും മേക്കപ്പ് ഒട്ടും ഇല്ലാത്ത പടമാണെങ്കിൽ പറയണോ പൂരം. കഴിഞ്ഞദിവസം കാജല്‍ അഗര്‍വാള്‍ പങ്കു വെച്ച ചിത്രം ഇത്തരത്തില്‍  ചർച്ചയെക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡ് നടി കരീന കപൂറാണ് അതേ രീതിയിലൊരു ചിത്രവുമായി രംഗത്തെത്തുന്നത്.

വെയിലേറ്റുവാടി  മുഖം  നിറയെ  ചുവന്ന പാടുകളുമായി  നിൽക്കുന്ന  കരീനയുടെ പുതിയ സെൽഫിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന കരീന  തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സെല്‍ഫി പുറത്തുവിട്ടത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/ByaAY_LFaDw/?utm_source=ig_web_copy_link

എന്നാൽ  ചിത്രത്തിന്  അത്ര നല്ല പ്രതികരണമല്ല ആരാധകരിൽ നിന്നും ലഭിക്കുന്നത്. ചിത്രം കണ്ട ആരാധകർ   പാടെ  നിരാശരായി എന്ന് തന്നെ പറയാം താരത്തിന് പ്രായം കൂടുതൽ തോന്നുന്നെന്നും ചിത്രം ഡിലീറ്റ്  ചെയ്യണമെന്നൊക്കെയുള്ള  കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കരീനയ്ക്ക് എന്തോ അസുഖമാണെന്നും ത്വക്ക് രോമാണോയെന്നും വരെ ആരാധകര്‍ സംശയിക്കുന്നുണ്ട്‌. അതേസമയം പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നും കമന്റുകളുണ്ട്.

https://www.instagram.com/p/ByZ_RLYFZwr/?utm_source=ig_web_copy_link

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു