കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അഞ്ചുമാസത്തേക്ക്  ഭാഗികമായി അടച്ചിടാന്‍ തീരുമാനം
image

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവര്‍ത്തിക്കള്‍ക്കായി അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടാന്‍ തീരുമാനം. ഈ മാസം 28 മുതല്‍ നിലവില്‍വരുന്ന ശീതകാല വിമാന സമയപട്ടിക പരിഗണിച്ചാണ് നടപടി.

നവീകരണ പ്രവര്‍ത്തനങ്ങൾ വിമാന സര്‍വീസുകളെയോ, വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയോ ബാധിക്കാത്ത തരത്തിലാണ് റണ്‍വേ അടച്ചിടുകയെന്ന്  വിമാനത്താവള ഡയറക്ടർ അറിയിച്ചു.നിലവിലെ വിമാനസമയം ക്രമീകരിക്കുമെന്നല്ലാതെ റദ്ദാക്കേണ്ട ആവശ്യമില്ലെന്ന് വിമാനത്താവള ഡയറക്ടർ വ്യക്തമാക്കി.

വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും പാര്‍ക്കിങ്ങ് ബേയിലേക്ക് അനായാസം തിരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തികളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്.

ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുക. ഒക്ടോബര്‍ അവസാനത്തോടെ ശീതകാല വിമാനസമയപട്ടിക നിലവില്‍ വരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു