കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം

Share

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ ഡിജിസിഎ തീരുമാനിച്ചു. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.

നേരത്തെ റൺവേയുടെ നീളം കുറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം 100 മീറ്റർ കുറച്ചത്. റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു റൺവേയുടെ നീളം കുറച്ചത്.

വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനൊട് നിർദേശിക്കാനും തീരുമാനമായിട്ടുണ്ട്.

കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ലാൻഡിംഗിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡിംഗ് സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാൻ തീരുമാനിക്കുന്നത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ