ഫോട്ടോഗ്രഫി പ്രണയം; ക്യാമറപോലൊരു വീടുണ്ടാക്കി ഫോട്ടോഗ്രാഫര്‍; മക്കള്‍ നിക്കോണ്‍, കാനന്‍, എപ്‌സന്‍

Share

കര്‍ണാടക സ്വദേശിയായ രവി ഹോംഗലിന് ഫോട്ടോഗ്രഫി ഒരു പ്രൊഫഷന്‍ മാത്രമല്ല, മറിച്ച് അഗാധമായ പ്രണയം കൂടിയാണ്. ക്യാമറയോടുള്ള പ്രിയംകൊണ്ട് തന്റെ മൂന്ന് മക്കള്‍ക്കും ക്യാമറ ബ്രാന്റുകളുടെ പേരാണ് കര്‍ണാടകയിലെ ഫോട്ടോഗ്രാഫര്‍ രവി ഹോംഗലും ഭാര്യ കൃപ ഹോംഗലും നല്‍കിയിരിക്കുന്നത്.

ഇതുമാത്രമല്ല, ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം മൂത്ത് ക്യാമറയുടെ രൂപത്തില്‍ ഒരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് രവി. കര്‍ണാടകയിലെ ബെല്‍ഗാവി സിറ്റിയില്‍ പണിത ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തരംഗമായികൊണ്ടിരിക്കയാണ്.

കഴിഞ്ഞ 33 വര്‍ഷമായി ഫോട്ടോഗ്രഫറായി ജോലി ചെയ്യുകയാണ് രവി. 49കാരനായ രവിയുടെ ഏറ്റവും ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമായിരുന്നു ക്യാമറ രൂപത്തില്‍ ഒരു വീട്. മുൻപ് താമസിച്ചിരുന്ന വീട് വിറ്റും അതിനൊപ്പം ബാക്കി പണം കടം വാങ്ങിയാണ് ഇവർ ആഗ്രഹം പോലെ വീട് നിർമ്മിച്ചിരിക്കുന്നത്. 71 ലക്ഷം രൂപയാണ് കാമറ വീടിനായി രവി ചിലവഴിച്ചത്​.

ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ആകൃതിയിലാണ് മൂന്ന് നിലയുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്.വീടി​​ന്‍റെ അകത്തളങ്ങളിൽ കാമറയുടെ പോലെ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻഡറുമെല്ലാമുണ്ട്​. വീടിന്​ അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന്​ തോന്നിപ്പിക്കുന്ന വിധമാണ് രൂപകൽപ്പന.

വര്‍ഷങ്ങളെടുത്തുകൊണ്ടാണ് ആ സ്വപ്നം സഫലമാക്കിയത്. ആര്‍കിടെക്റ്റുകളും എഞ്ചിനീയര്‍മാരും അതിന് സഹായിച്ചതായും രവി പറഞ്ഞു.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി