ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചു. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഇത്. കൂടാതെ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേരും കരുണ്‍ സ്വന്തമാക്കി.
303 റണ്‍സോടെ പുറത്താകാതെ നിന്ന കരുണിന്റെ മികവില്‍ ഇന്ത്യ 759/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.വീരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യതാരമാണ് പാതി മലയാളി കൂടിയായ കരുണ്‍. രണ്ടു ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ സേവാഗ് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍.കരിയറിലെ മൂന്നാം മത്സരം മാത്രം കളിക്കുന്ന ഈ കര്‍ണാടകക്കാരന്‍ 32 ഫോറും നാല് സിക്‌സറുകളും പറത്തിയാണ് സ്വപ്ന തുല്യമായ നേട്ടം കൈവരിച്ചത്.കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റാനും ഈ യുവതാരത്തിന് കഴിഞ്ഞു. ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍മാരില്‍ ആറാമനാണ് കരുണ്‍.