ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവില്‍ മലയാളി താരം കരുണ്‍ നായര്‍; ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചു. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഇത്. കൂടാതെ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേരും കരുണ്‍ സ്വ

ട്രിപ്പിള്‍ സെഞ്ച്വറിയുടെ മികവില്‍ മലയാളി താരം കരുണ്‍ നായര്‍;  ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരം
karunn

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി മലയാളിതാരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചു. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണ് ഇത്. കൂടാതെ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേരും കരുണ്‍ സ്വന്തമാക്കി.

303 റണ്‍സോടെ പുറത്താകാതെ നിന്ന കരുണിന്റെ മികവില്‍ ഇന്ത്യ 759/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.വീരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യതാരമാണ് പാതി മലയാളി കൂടിയായ കരുണ്‍. രണ്ടു ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ സേവാഗ് മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരന്‍.കരിയറിലെ മൂന്നാം മത്സരം മാത്രം കളിക്കുന്ന ഈ കര്‍ണാടകക്കാരന്‍ 32 ഫോറും നാല് സിക്‌സറുകളും പറത്തിയാണ് സ്വപ്ന തുല്യമായ നേട്ടം കൈവരിച്ചത്.കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ സെഞ്ചുറിയാക്കി മാറ്റാനും ഈ യുവതാരത്തിന് കഴിഞ്ഞു. ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍മാരില്‍ ആറാമനാണ് കരുണ്‍.

Read more

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജലനിരപ്പ് ഉയർന്നു; കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ഇടുക്കി കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ തുറക്കാൻ അനുമതി. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകീട്ട് ആറ് മണിയോടെ ഘട്ടം ഘട്ടമായി തുറക്കു

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ഇന്ത്യൻ ബാഡ്മിന്‍റണിലെ പുതിയ മലയാളിത്തിളക്കം; പ്രവാസികൾക്ക് അഭിമാനമായി അലെക്സിയ

ദുബായ്: അഞ്ച് വയസിൽ ദുബായ് ഇന്ത്യ ക്ലബ്ബിലെ ഒരു പ്രാദേശിക ബാഡ്‌മിന്‍റൺ ടൂർണമെന്‍റിൽ ജേതാവായ മലയാളി പെൺകുട്ടി അലക്സിയ പത്ത് വർഷത്തി

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

കോമൺവെൽത്ത് ജൂഡോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അസ്മിത, ഹർഷ് സിങ്ങിനും സ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ചരിത്രമെഴുതി ഇന്ത്യയുടെ അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കാനഡയുടെ ഹെയ്ദി ക്വാച്

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

ആലപ്പുഴ: അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമത്തിൽ ഉടമ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് അറസ്റ്റിലായത്. പുന്നപ്