75 സിനിമകള്‍ക്ക് തിരക്കഥ എഴുതിയ കലൈഞ്ജര്‍; എഴുത്തും രാഷ്ട്രീയവും ഒരേപോലെ വഴങ്ങിയ കരുണാനിധി

0

എഴുത്തിലും രാഷ്ട്രീയവും ഒരേപോലെ പ്രതിഭ തെളിയിച്ച വ്യക്തി,രാഷ്ട്രീയത്തിലെന്നപോലെ തമിഴ് സിനിമാ ചരിത്രത്തിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച കരുണാനിധി ഓര്‍മ്മയാകുമ്പോള്‍ അവസാനിക്കുന്നത് തമിഴ് രാഷ്ട്രീയത്തിലെ ഒരു യുഗം കൂടിയാണ്.

കലജ്ഞ്ഞര്‍  എന്നാല്‍ തമിഴില്‍ കലാകാരന്‍ എന്നാണ് അര്‍ത്ഥം. പ്രായോഗിക രാഷ്ട്രീയത്തിന്റെ കല നന്നായി വഴങ്ങിയിരുന്ന നേതാവായിരുന്നു അദ്ദേഹം എന്ന്  കാലം തെളിയിച്ചതാണ്.  മൂന്ന് വട്ടം പത്താം €ാസ് പരീക്ഷ പരാജയപ്പെട്ട വ്യക്തിയാണ് പിന്നീട് അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. പ്രായോഗിക രാഷ്ട്രീയമെന്ന കല നന്നായി വഴങ്ങുന്നത് കൊണ്ടാണ് കലൈഞ്ജര്‍ക്ക് അത് സാധ്യമായത്.

ഇന്നും ചലിച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ തിരക്കഥകള്‍. ഒരു കാലത്ത് സിനിമയെക്കാള്‍ ഹിറ്റായത് സിനിമ തുടങ്ങുന്നതിനു മുന്‍പുള്ള കരുണാനിധി നേരിട്ട് സ്ക്രീനിലെത്തി നില്‍കുന്ന വിവരണങ്ങളായിരുന്നു. പ്രാസം ഉള്‍കൊള്ളിച്ചുള്ള പദപ്രയോഗങ്ങളും നീളന്‍ ഡയലോഗുകളിലും ഹരംകൊള്ളാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഇരുപതാം വയസില്‍ ജൂപിറ്റര്‍ പിക്ചറിനുവേണ്ടി തിരക്കഥ എഴുതിക്കൊണ്ടായിരുന്നു തുടക്കം . 1947ല്‍ പുറത്തിറങ്ങിയ രാജകുമാരി ആയിരുന്നു ആദ്യ ചിത്രം. 2011ല്‍ പുറത്തിറങ്ങിയ പൊന്നാര്‍ ശങ്കര്‍ ഉള്‍പ്പെടെ 75 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതിയിരുന്നു.

അറുപതുകളുടെ അവസാനത്തില്‍ അണ്ണാദുരൈയുടെ മരണത്തോടെ കരുണാനിധി ഡി.എം.കെ അധ്യക്ഷ സ്ഥാനത്ത് എത്തിയ കരുണാനിധി മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഭരണ തുടര്‍ച്ചയ്ക്ക് ശ്രമിച്ച പല പ്രമുഖരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയം രുചിച്ചപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നേരിട്ട 1971ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കരുണാനിധി അധികാരത്തില്‍ തിരിച്ചുവന്നു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 കലയളവിലാണ് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നത്. കേന്ദ്രസര്‍ക്കാരുകളുടെ അടിയാളരായി ഇരിക്കാന്‍ കഴിയില്ലെന്ന് വാദിച്ച കരുണാനിധിയാണ് സംസ്ഥാന തലസ്ഥാനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള അവകാശം മുഖ്യമന്ത്രിമാര്‍ക്ക് നേടിക്കൊടുത്തത്. 1957 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കരുണാനിധിക്ക് ഒപ്പം നിന്നു. സിനിമയിലും രാഷ്ട്രീയത്തിലും തന്റെ സമകാലീനനും നാല് പതിറ്റാണ്ടത്തെ സുഹൃത്തുമായിരുന്ന എം.ജി.ആര്‍ ഇടയ്ക്ക് വച്ച് വഴി പിരിഞ്ഞത് കരുണാനിധിയെ ഏറെ വേദനിപ്പിച്ചിരുന്നു. 1972ലാണ് എം.ജി.ആര്‍ ഡി.എം.കെയുമായി പിണങ്ങി എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത്. 87 ഡിസംബര്‍ 24ന് എം.ജി.ആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രാമാവരത്തെ വസതിയില്‍ എത്തി എം.ജി.ആറിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ചെന്നൈയിലെ രാജാജി ഹാളില്‍ എത്തി കാണാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.