കുറച്ചെങ്കിലും മനസാക്ഷി ബാക്കിയുണ്ടോ ?; കത്വ പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റില്‍ ട്രെന്‍ഡിംഗ്

മരിച്ചിട്ടും അവളെ അപമാനിച്ചു മതിയായില്ല. എട്ടു വയസ്സ് മാത്രമുള്ളൊരു പെണ്‍കുഞ്ഞിനെ കടിച്ചു കീറികൊന്നിട്ടും, അവളുടെ മൃതദേഹം അടക്കാന്‍ ആറടി മണ്ണ് നല്‍കാതെ അവളുടെ കുടുംബത്തെ ആട്ടിയോടിച്ചിട്ടും മതിയായില്ലെന്ന് തോന്നുന്നു. കത്വവയില്‍ ക്രൂരമായ കൊല്ലപെട്ട പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ

കുറച്ചെങ്കിലും മനസാക്ഷി ബാക്കിയുണ്ടോ ?; കത്വ പെണ്‍കുട്ടിയുടെ പേര്  പോണ്‍ വെബ്‌സൈറ്റില്‍  ട്രെന്‍ഡിംഗ്

മരിച്ചിട്ടും അവളെ അപമാനിച്ചു മതിയായില്ല. എട്ടു വയസ്സ് മാത്രമുള്ളൊരു പെണ്‍കുഞ്ഞിനെ കടിച്ചു കീറികൊന്നിട്ടും, അവളുടെ മൃതദേഹം അടക്കാന്‍ ആറടി മണ്ണ് നല്‍കാതെ അവളുടെ കുടുംബത്തെ ആട്ടിയോടിച്ചിട്ടും മതിയായില്ലെന്ന് തോന്നുന്നു. കത്വവയില്‍ ക്രൂരമായ കൊല്ലപെട്ട പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍.

ഇതിലും വലുതായി തലകുനിക്കാന്‍ എന്താണ് ഇനി ബാക്കിയുള്ളത്. അവളുടെ കുഞ്ഞുശരീരം മണ്ണോടു ചേരും മുന്‍പാണ് മരണത്തിനു ശേഷം പോലും ആ കുഞ്ഞിനെ അപമാനിക്കാന്‍ ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത് എന്നോര്‍ക്കണം.പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ് വീഡിയോസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് കത്വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീഡിയോക്കായി ചിലര്‍ സേര്‍ച്ച് ചെയ്തതാണ് പേര് ട്രെന്‍ഡിംഗ് ആകാന്‍ കാരണം. ഇന്നലെ രാത്രി ഒന്നാം സ്ഥാനത്തായിരുന്ന പേര് ഇന്ന് രാവിലെ രണ്ടാം സ്ഥാനത്തേക്ക് വന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഒന്നാമതായി. എക്‌സ് വീഡിയോസില്‍ ബലാത്സംഗ വീഡിയോകള്‍ ലഭ്യമാണ്. ഇത്തരം വീഡിയോകള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. ഇതാണ് കത്വവ പെണ്‍കുട്ടിയുടെ പേര് സേര്‍ച്ച് ചെയ്യപ്പെടാന്‍ കാരണം.

എത്രത്തോളം മനുഷ്യന്റെ മനസാക്ഷി മരവിച്ചു പോയെന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ സംഭവം. കത്വവ പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യമെമ്പാടും രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഓരോരുത്തര്‍ തങ്ങളുടെ മനോവൈകൃതം തീര്‍ക്കാന്‍ അവളെ തിരയുന്നത്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ