ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് ഭാര്യയുടെ തകർപ്പൻ മറുപടി

ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് ഭാര്യയുടെ തകർപ്പൻ മറുപടി
tik-tok

കറുപ്പിനേഴഴകാണെന്ന് പാട്ടുപാടാറുണ്ടെങ്കിലും സമൂഹത്തിന്‍റെ  ചിന്താഗതികൾക്ക്  ഇന്നും മാറ്റം വന്നിട്ടില്ല. കറുത്ത നിറമുള്ളവർ എന്നും സൗന്ദര്യ സങ്കല്പങ്ങളിൽ നിന്നും മാറ്റി നിർത്തപെട്ടിട്ടേ ഉള്ളൂ. എന്നാൽ  ഇതാ ഇപ്പോള്‍ തന്‍റെ ഭര്‍ത്താവിനെ കറുത്തവന്‍ എന്ന് വിളിച്ച് കളിയാക്കിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ഭാര്യ. നിറഞ്ഞ കണ്ണുകളോടെ ആണ് കവിത ശരത്ത് എന്ന യുവതി തന്‍റെ ഭര്‍ത്താവിന്‍റെ നിറത്തെ കളിയാക്കിയവര്‍ക്ക് മറുപടി നല്‍കുന്നത്.

നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്‍റെ  ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ആണുങ്ങള്‍ ചിലപ്പോള്‍ കറുത്തെന്നിരിക്കുമെന്നും കവിത പറയുന്നു.കവിതയും പട്ടാള ഉദ്യോഗസ്ഥനായ  ഭര്‍ത്താവും ചേര്‍ന്ന് ചെയ്ത ടിക്ക് ടോക്ക് വീഡയോയില്‍ ആണ് ചിലര്‍ ഭര്‍ത്താവിന് നിറം പോരെന്നും, സൗന്ദര്യം ഇല്ലെന്നും പറഞ്ഞ് പരിഹസിച്ചത്. കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്ന തന്‍റെ ഭർത്താവിനെ  ആക്ഷേപിക്കാൻ എന്ത് യോഗ്യതയാണ് ഇവര്‍ക്ക് ഉള്ളതെന്നും, ഗ്ലാമര്‍ എന്നത് മനസിലാണ് വേണ്ടതെന്നും ഇങ്ങനെയുള്ള ചിന്താഗതിയുള്ളവരുടെ മനസില്‍ കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണെന്ന് മനസിലാകാത്തെന്നും കവിത ശരത് ടിക് ടോക് വീഡിയോയിൽ വ്യക്തമാക്കുന്നു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ