കീര്‍ത്തിയുടെ 'മഹാനടി'യ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക ആദരം

കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ത്ത് മുന്നേറുന്ന കീര്‍ത്തി സുരേഷ് നായികയായ മഹാനടിക്ക് ആന്ധ്രാപ്രദേശിന്റെ ആദരം. മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നാ

കീര്‍ത്തിയുടെ  'മഹാനടി'യ്ക്ക് സര്‍ക്കാരിന്റെ പ്രത്യേക ആദരം
mahanati

കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ത്ത് മുന്നേറുന്ന കീര്‍ത്തി സുരേഷ് നായികയായ മഹാനടിക്ക് ആന്ധ്രാപ്രദേശിന്റെ ആദരം. മുന്‍കാല തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ ടീം മഹാനടിയെ ആദരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരുകാലത്തെ അവിഭാജ്യ ഘടകമായിരുന്ന നടിയായിരുന്നു സാവിത്രി. തമിഴ്, തെലുങ്ക് ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 260ലേറെ ചിത്രങ്ങളില്‍ സാവിത്രി അഭിനയിച്ചിരുന്നു. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം നടികര്‍ തിലകം എന്ന പേരിലാണ് തമിഴില്‍ റിലീസ് ചെയ്തിരിക്കുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ