കളിപന്തിന് വേണ്ടി യോഗം കൂടിയ കുട്ടികളെ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കളിപന്തിന് വേണ്ടി യോഗം കൂടിയ കുട്ടികളെ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌
footballl-talk-jpg_710x400xt

ഫുട്‌ബോള്‍ വാങ്ങാന്‍ വേണ്ടി യോഗം കൂടിയ മലപ്പുറത്തെ കുട്ടിതാരങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി തുടരുകയാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ഇവരുടെ സ്വപ്നമായ ഫുട്ബോള്‍ സമ്മാനിക്കാന്‍ വേണ്ടി നിരവധി പേരാണ് ഇതിനകം ഇവരെ സമീപിച്ചിരിക്കുന്നത്. . ഇപ്പോള്‍ ഈ താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ്.

https://www.facebook.com/SushanthNilambur7/videos/479920936200627/?t=0

ചലച്ചിത്ര താരം ഉണ്ണിമുകുന്ദനും നിരവധി ക്ലബുകളും ഫുടബോളും ജഴ്സിയുമായി ഇന്നലെ എത്തിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം ‍ഫുട്ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഈ കുട്ടിതാരങ്ങള്‍ക്ക് സഹായവും അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചി കലുരിലെ ഫുട്ബോള്‍ ക്ലബിലേക്ക് ക്ഷണം കിട്ടിയ കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് സുശാന്ത് നിലമ്പൂര്‍ സ്വന്തം വീടിനടുത്ത് ഫുട്‌ബോള്‍ സ്വന്തമാക്കുന്നതിന് വേണ്ടി യോഗം കൂടിയ കുട്ടിതാരങ്ങളുടെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കൂട്ടം കുട്ടികള്‍ മീറ്റിങ് കൂടി ഫുട്ബോള്‍ വാങ്ങാനുള്ള പൈസ കണ്ടെത്തുന്നതും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

https://www.facebook.com/SushanthNilambur7/videos/2186169795018119/?t=82

ഓലമടലിന് മുകളില്‍ ഒരു ഉണങ്ങിയ മരക്കൊമ്പ് വളച്ചുവച്ച് അത് മൈക്കാക്കി നടത്തിയ പ്രസംഗവും പിരിവ് നടത്താനത്താനുള്ള യോഗവും രസകരമായിരുന്നു. യോഗനടപടികള്‍ വിശദീകരിക്കുകയും പരസ്പരം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പങ്കുവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എതിര്‍പ്പും വിയോജിപ്പും അറിയിക്കാമെന്നും പറഞ്ഞ ‘കുട്ടി സെക്രട്ടറി’ കൂട്ടത്തിലെ മികച്ച താരത്തിന് ‘പൊന്നാട’യും അണിയിക്കുന്നുണ്ട്.

മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിമാറുകയറിയുന്നു.സുഷാന്തിന്റെ അക്കൗണ്ടിലൂടെ മാത്രം 23 ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് ഈ  വീഡിയോ കണ്ടത്.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ