കൊവിഡ് ഭീതിയിൽ കേരളം: 608 പേർക്ക് രോഗം സ്ഥിരീകരിച്ചു; 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസമാണിത്. തിരുവനന്തപുരത്തു മാത്രം 201 രോഗികളാണുള്ളത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചു. 181 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍രോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

24 മണിക്കൂറിനിടെ 14,227 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,52,302 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7745 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാംപിളുകള്‍ ശേഖരിച്ചതില്‍ 75,338 സാംപിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4454 പേർ ഇപ്പോൾ ചികിത്സയിൽ. ഹോട്സ്പോട്ടുകളുടെ എണ്ണം 227 ആയി. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ .

Read more

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ