സംസ്ഥാനത്ത് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Share

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഞായറാഴ്ച്ച 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ ആറ് പേർക്കും കോട്ടയത്ത് 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറു പേരിൽ ഒരാൾ വിദേശത്തു നിന്നും (സ്പെയിൻ) രണ്ട് പേർ തമിഴ്നാട്ടിൽ നിന്നു വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്തു നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.

123 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 19,665 പേർ വീടുകളിലും 462 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 22,954 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിൽ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണർകാട് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 87 ആയി.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ