ഓറഞ്ച് ലൈൻ എന്ന അപൂർവ്വയിനം ബ്രൗൺഷുഗറുമായി കൊച്ചിയിൽ അന്യ സംസ്ഥാനക്കാരൻ പിടിയിൽ

ഓറഞ്ച് ലൈൻ എന്ന അപൂർവ്വയിനം ബ്രൗൺഷുഗറുമായി കൊച്ചിയിൽ അന്യ സംസ്ഥാനക്കാരൻ പിടിയിൽ
excise.1.450202

ഓറഞ്ച് ലൈൻ എന്ന അപൂർവ്വയിനം ബ്രൗൺഷുഗറുമായി കടന്നുകളയാൻ ശ്രമിച്ച അന്യ സംസ്ഥാനക്കാരനെ ആലുവ എക്‌സൈസ് ഷാഡോ സംഘം കൊച്ചിയിൽ നിന്നും പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. കേരള എക്സൈസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ സ്വകാര്യ റിസോർട്ടുകളിലേക്ക് എത്തിക്കുന്നതാണ് ഇത്തരം മുന്തിയ ഇനം മയക്കുമരുന്നുകൾ. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് കൊച്ചിയിലേക്ക് മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നത്. കൊൽക്കത്തയിലെ സിൽദാ എന്ന സ്ഥലത്തു നിന്നുമാണ് ലഹരി മാഫിയകൾ കരിം ഭായിക്ക് മയക്കുമരുന്നുകൾ കൈമാറിയിരുന്നത്.

വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ മണിക്കൂറുകളോളം ലഹരി നിൽക്കുന്നതും അത്യന്തം അപകടകാരിയുമാണ് ഓറഞ്ച് ലൈൻ. രണ്ട് മില്ലിഗ്രാം ബ്രൗൺഷുഗറിന് 3000 രൂപ വരെയാണ് ഉപഭോക്താക്കൾക്കിടയിൽ ഓറഞ്ച് ലൈനിന്റെ വില. ഓറഞ്ച് ലൈനിന്റെ അമിത ഉപയോഗംമുലം രക്തസമ്മർദവും ഹൃദയാഘാതവും സംഭവിക്കാമെന്ന് വിദഗ്ദർ പറയുന്നു.

https://www.facebook.com/KeralaStateExcise/posts/2708457709212855

5 ഗ്രാം ഓറഞ്ച് ലൈൻ പോലും കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണ്. നഗരത്തിൽ ആഘോഷങ്ങളുടെ ഭാഗമായി റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘമാണ് ലഹരി മാഫിയകളുടെ കണ്ണിയെന്ന് എക്‌സൈസ് ഷാഡോ സംഘം പറഞ്ഞു.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ