കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ലോര്‍ ബസ് കോഴിക്കോട് സര്‍വ്വീസ് തുടങ്ങി

കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ലോര്‍ ബസ് കോഴിക്കോട്  സര്‍വ്വീസ് തുടങ്ങി
Low-floor-bus_710x400xt

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യ സ്വകാര്യ ലോഫ്ലോ‍‍ര്‍ ബസ് കോഴിക്കോട് സ‍ര്‍വ്വീസ് തുടങ്ങി. കോഴിക്കോട്-വയനാട് മേഖലയിലെ പ്രമുഖ ബസ് ഗതാഗത ഗ്രൂപ്പായ ജയന്തി ജനതയാണ് ലോഫ്ലോ‍ര്‍ ബസ് രംഗത്തിറക്കിയത്.  മാനാഞ്ചിറ – വെള്ളിമാടുകുന്ന് – മൂഴിക്കൽ റൂട്ടിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.

നോണ്‍ എസി വിഭാഗത്തിലുള്ള ലോ ഫ്ലോര്‍ ബസാണ് സര്‍വ്വീസിന് ഇറക്കിയിരിക്കുന്നത്. അശോക് ലെയ്‌ലാന്‍ഡ് കേരള ഏരിയ മാനേജര്‍ അംജിത് ഗംഗാധരന്‍ ബസിന്റെ ആദ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഓ‍ര്‍ഡിനറി ബസുകളുടെ അതേ നിരക്കിലാണ് ലോഫ്ലോ‍ര്‍ ബസിലും യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജയന്തി ജനതയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലേക്ക് പരശുറാം എന്ന പേരില്‍ സര്‍വ്വീസ് നടത്തിയിരുന്നു. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിച്ചതോടെയാണ് ഈ സര്‍വ്വീസ് അവസാനിപ്പിച്ചത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ