ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരളസർക്കാർ ആരംഭിച്ചിരിക്കുന്ന പുതിയ വെബ്സൈറ്റ് പരമാവധി പ്രചരിപ്പിക്കാന്‍ നിര്‍ദേശം.
http://keralarescue.in. എന്ന വെബ്സൈറ്റാണ് അടിയന്തിര ആവശ്യത്തിനായി നല്‍കിയിരിക്കുന്നത്. കുടുങ്ങിയിട്ടുള്ളവര്‍ മൊബൈലില്‍ ഗൂഗിള്‍ മാപ്പ് ഓണ്‍ചെയ്ത ശേഷം 1077 ല്‍ വിളിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ:
1. സഹായം അഭ്യർത്ഥിയ്‌ക്കാൻ.
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ .
3. സംഭാവനകൾ നൽകാൻ .
4. വളന്റിയർ ആകാൻ .
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ.
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ.(ജില്ല തിരിച്ച്)
വെബ്സൈറ്റിന് സാമൂഹ്യമാധ്യമങ്ങള്‍ വഴി വേണ്ടത്ര പ്രചാരം നൽകാനാണ് നിര്‍ദേശം. നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിക്കാൻ മുന്നോട്ടുവരാൻ എല്ലാവരോടും അപേക്ഷിയ്ക്കുന്നു. ഷെയര്‍ ചെയ്‌തോ കോപ്പി ചെയ്തു സ്വന്തം വാളിൽ ഇട്ടോ വാട്സാപ്പ്, മെസ്സഞ്ചർ വഴിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് അഭ്യര്‍ത്ഥന.