ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു; നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍

രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ. കേരളജനത അതൊരിക്കലും മറക്കാനിടയില്ല. ഒരു നാടിനെ ഒന്നായി പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നു പോയിട്ട് വെറും രണ്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളം അതില്‍ നിന്നും ഒരുപരിധി വരെ കരകയറുകയാണ്.

ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു;  നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍
flood-5_090715045347

രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ. കേരളജനത അതൊരിക്കലും മറക്കാനിടയില്ല. ഒരു നാടിനെ ഒന്നായി പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നു പോയിട്ട് വെറും രണ്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളം അതില്‍ നിന്നും ഒരുപരിധി വരെ കരകയറുകയാണ്.

ഇന്ന് പലതിന്റെയും പേരില്‍ കേരളജനത രണ്ടു തട്ടില്‍ നില്‍ക്കുമ്പോഴും ആ പ്രളയം അതൊരു
ഓർമപ്പെടുത്തലാണ്. നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിക്കുകയാണ് ഇന്ന്
ഡിസ്കവറി ചാനൽ. പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകൾ ഒരിക്കൽ കൂടി ‍ഡോക്യുമെൻററിയിലൂടെ കാണാം. ഇപ്പോഴിതാ ഡോക്യുമെന്ററി വിഡിയോ ചാനൽ പുറത്തുവിട്ടിരിക്കുന്നു. നേവി ഹെലികോപ്റ്ററിൽ നിറവയറുമായി ഉയർന്നു പൊങ്ങിയ ഗർഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികൾ, അമ്പലങ്ങൾ, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ– അങ്ങനെ പലതും ഒരിക്കൽ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെൻററി.
ഡോക്യുമെന്ററി ഇന്നലെ 9 മണി മുതൽ സംപ്രേഷണം ചെയ്തിരുന്നു.

തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ''കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം'' സുല്‍ഫിയ പറഞ്ഞു. ഉള്‍ക്കരുത്തോടെ കേരളം നേരിട്ട പ്രളയം കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന പേരിലാണ് ഡിസ്കവറി ഡോക്യുമെൻററിയാക്കിയത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു