നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടകം കേരളത്തെ വീണ്ടും പ്രളയസമാനമായ സ്ഥിതിയിലേക്ക് നയിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാലു ദിവസങ്ങളായി കനത്തമഴ തുടരുകയാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇതുവരെ ആറുപേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്
റൺവെയിൽ
വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി
വരെ അടച്ചിട്ടതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചിയില്‍ ഇറങ്ങേണ്ട
ചില വിമാനങ്ങള്‍ ഇന്നലെ തിരുവനന്തപുരത്താണ് ഇറക്കിയത്.
പല ജില്ലകളിലെയും
താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രധാന ഡാമുകളിലെ ഷട്ടറുകള്‍
തുറക്കുന്നതിനുള്ള അലര്‍ട്ട്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ജില്ലകളിലും പല
സ്ഥലങ്ങളിലായി കംട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമയിട്ടുണ്ട്.