തലയിലൊളിപ്പിച്ച് 25 ലക്ഷത്തിന്റെ സ്വര്‍ണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി യുവാവ്

തലയിലൊളിപ്പിച്ച്  25 ലക്ഷത്തിന്റെ സ്വര്‍ണം കടത്താൻ  ശ്രമം;  കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി യുവാവ്
VIG

മലപ്പുറം:  തലമുടിയ്ക്കിടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. മുടി വടിച്ചു മാറ്റിയ ശേഷം 25 ലക്ഷം രൂപയുടെ സ്വർണം തലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. മുടി വടിച്ചുമാറ്റി തലയില്‍ സ്വർണം ഒട്ടിച്ച ശേഷം മീതെ വിഗു വച്ചാണ് റമീസ് വിമാനമിറങ്ങിയത്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 348 ദുബൈ വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്. പ്രധാന സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസ്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു