ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളിൽ പോകുംമുൻപ് അറിയാം മാറ്റങ്ങൾ

ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളിൽ പോകുംമുൻപ് അറിയാം മാറ്റങ്ങൾ
photo

പുതിയ അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി സർക്കാർ. ഇത് പ്രകാരം ഹൈസ്കൂൾ ക്ലാസുകൾ ഇനി അരമണിക്കൂർ കൂട്ടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് സമയമാണ് കൂട്ടുക. ഇനി മുതൽ പ്രവർ ത്തിസമയം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാകും. അതേസമയം അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല. ഹൈസ്കൂളിൽ 1200 മണിക്കൂർ അധ്യയന സമയം ഉറപ്പാക്കാനായി ആറ് ശനിയാഴ്ച പ്രവൃത്തിദിനമാക്കും. തിങ്കൾ ; മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൾ പൊതുഅവധി ദിനങ്ങൾ വരുന്ന ആഴ്ചയിലെ ശനിയാഴ്ചകളിലാണ് പ്രവൃത്തിദിനംവെക്കുക. ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തതരത്തിലാവും ശനിയാഴ്ചത്തെ ക്ലാസുകൾ . ഇതോടെ ആകെ 205 പ്രവർത്തിദിനങ്ങൾ ഹൈസ്കൂളിൽ ലഭിക്കും.

യുപി വിഭാഗത്തിൽ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനായി രണ്ട് അധിക ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കും. അങ്ങനെ ആകെ 200 പ്രവർത്തിദിനങ്ങൾ അരമണിക്കൂർ അധികക്ലാസ് യുപിക്കാർക്കില്ല. എൽ പിയിൽ 800 മണിക്കൂർ അധ്യയനസമയം ഇപ്പോൾത്തന്നെ ഉള്ളതിനാൽ അവർ ക്ക് അധികശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല. വെള്ളിയാഴ്ച വരെ സ്കൂളിൽ പോയാൽ മതി. എൽ പി വിഭാഗത്തിൽ 198 അധ്യായന ദിവസങ്ങളാണ് ഉള്ളത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ