എസ് എസ് എല്‍ സി ഫലം ഇന്ന്

എസ് എസ് എല്‍ സി ഫലം ഇന്ന്
kerala_sslc_1_0

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലപ്രഖ്യാപനവുമുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക. ഓണ്‍ലൈന്‍ വഴിയാണ് ഫലം അറിയാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ നാലര ലക്ഷം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ വെബ്സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2019' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള സൈറ്റുകൾ: http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in. പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും ഫലം ലഭിക്കും.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11-നാണ് പ്രഖ്യാപനം. ഫലം അറിയാനുള്ള സൈറ്റുകൾ: www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in. iexamഎന്ന മൊബൈൽ ആപ്പിലൂടെയും ഫലം അറിയാം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ