തിരുവനന്തപുരം∙ നാളെ മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായ 8 ദിവസം അവധിയാണ്. ബാങ്കുകള്‍ അടുത്തയാഴ്ച രണ്ടുദിവസം മാത്രമേ തുറന്നുപ്രവര്‍ത്തിക്കൂ.നാളെ ഞായര്‍, തിങ്കള്‍ മുഹ്റം, ചൊവ്വ മുതല്‍ വ്യാഴം വരെ ഓണാവധി. വെള്ളി നാലാം ഓണവും ശ്രീനാരായണഗുരു ജയന്തിയും. തുടര്‍ന്ന് രണ്ടാം ശനിയും ഞായറും. ബാങ്ക് ജീവനക്കാര്‍ക്ക് തിങ്കള്‍, വ്യാഴം ലീവ് എടുത്താല്‍ ഒരാഴ്ച അവധികിട്ടും.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരുവോണത്തിന് മാത്രമേ അവധിയുള്ളു. തിങ്കളാഴ്ച മുഹറത്തിന് ആര്‍ജിത അവധിയായി പ്രഖ്യാപിച്ച് ഇന്ന് ഗവര്‍ണറുടെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷ.ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധിയില്ല. 13 മുതല്‍ 15 വരെ ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകളില്‍ പണം തീരുന്നതിനനുസരിച്ച് നിറയ്ക്കാന്‍ ക്രമീകരണണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാത്തിരുന്ന് കിട്ടിയ ഈ നീണ്ട അവധിക്കാലം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക സർക്കാർ ഉദ്യോഗസ്ഥരും.